Thursday, April 29, 2010

വേദന


















വേദനിക്കുന്ന
വേദനയെക്കാള്‍
വേദനയാണ്,
വേദനിക്കുമെന്ന
വേദന.

Saturday, January 30, 2010

റാണിയും ദാസിയും

















നിറയുക
നീയെന്നില്‍ !

പറയുക
നീയെല്ലാം!

പാടുക
നീയെന്‍ കാതില്‍ !

ഒന്നായ്
പണിതിടാം
നമ്മുക്കൊരു
സ്വര്‍ഗ്ഗ രാജ്യം!

അവിടെ റാണിയായ് നീയും
ദാസിയായ് ഞാനും
പ്രജകളായ് നമ്മള്‍ മാത്രം!

മോളുണര്‍ന്നുകരഞ്ഞപ്പോള്‍
ഉറക്കം വിട്ടു‌ണര്‍ന്ന
കണ്ണുകള്‍ സ്വപ്നങ്ങള്‍ക്കു
നന്ദി ചൊല്ലി!

കണ്‍പ്പോളകളിലപ്പോഴും
ഉറക്കം ബാക്കിയായിരുന്നു!

Wednesday, May 21, 2008

പേരറിയാതെ....




ചിത്രം: പി.ആര്‍.രാജന്‍ ചെന്നൈ


ഈ കൊച്ചുപ്രതിമ,എന്‍ മുത്തഛന്‍,
തന്നതാണെന്‍ ബാല്യത്തില്‍.

വിളിച്ചു ഞനെന്‍ വളര്‍ച്ചകളില്‍
ഈ പ്രതിമയെ പല പേരുകള്‍.

വിഷ്ണുവെന്നും,കൃഷ്ണനെന്നു-
മിങ്ങനെ പല പേരുകള്‍.

പിന്നീടൊരുന്നാള്‍ എന്നച്ചന്‍ പറഞ്ഞു,
ഇത്‌ യേശുവാണെന്ന്!

അപ്പോഴേക്കുമെന്നമ്മയുടെ സ്ഥാനത്തൊരു,
അമ്മയെത്തിയിരുന്നു!

പിന്നീടൊരുന്നാളിലീയമ്മ പറഞ്ഞു,
ഇത്‌ മുഹമ്മദാണെന്ന്!

അപ്പോഴേക്കുമെന്നച്ചന്റെ സ്ഥാനത്തൊരു,
അച്ചനെത്തിയിരുന്നു!

പിന്നീടൊരിക്കല്‍ ഞാനെറിഞ്ഞു,
ഈ പ്രതിമയെന്‍ ഭൂമിയാണെന്ന്!

അപ്പോള്‍ ഞാന്‍ തിരഞ്ഞെതെന്‍,
മുത്തഛനെയായിരുന്നു.

Sunday, January 6, 2008

മഞ്ഞു തുള്ളിപോല്‍ നിര്‍മലമായ പ്രണയം



മനസും,
ഹൃദയവും,
വികാരങ്ങളും,
ചേര്‍ന്ന വേലിയേറ്റമായ്‌,
മൂന്നു വര്‍ഷം,
ഒരേ കലാലയത്തില്‍,
നമ്മള്‍ നമ്മുടെ പ്രേമമായ്‌,
അലഞ്ഞ തീരങ്ങളെത്ര?
കടല്‍ തീരം,
പാര്‍ക്ക്‌,
ഹോസ്റ്റല്‍റൂം,
സൈബര്‍ കഫേ,
ലൗവ്‌ കേര്‍ണര്‍,
ക്യാമ്പസ്‌,
ഭക്ഷണശാല,
സിനിമാ തിയേറ്റര്‍,
വിനോദകേന്ദ്രങ്ങള്‍,
ബസ്‌ സ്റ്റോപ്പ്‌,
ലൈബ്രറി,
റെയില്‍വേ ഫ്ലാറ്റ്‌ ഫോം
അവസാനം ആരാലും
തിരിച്ചറിയാതെ
റെയില്‍വേ പാളത്തില്‍,
ജീവനറ്റു കിടന്നപ്പേഴും
നാo പ്രണയിച്ചിരുന്നുവല്ലേ?.

Tuesday, January 1, 2008

ആത്മാവും ഹൃദയവും



ആള്‍കൂട്ടമേ നിങ്ങളെ,
ഞാന്‍ വിശ്വസിക്കില്ല!
ആള്‍കൂട്ടമേ നിങ്ങള്‍ക്കു-
ഞാന്‍ ചെവികൊടുക്കില്ല!
നിങ്ങള്‍ക്കില്ലാത്തതും,
എനിക്കുള്ളതുമായ;
ആത്മാവും ഹൃദയവും,
ഉള്ളലതിനാല്‍!

Sunday, December 30, 2007

പക്ഷെ ഞാന്‍ മാത്രം......



നിന്നെ ഞാന്‍ അറിയുന്നു!
നിന്നെ ഞാന്‍ കാണുന്നു!
എന്റെ സ്വപ്ന്ത്തിലും,
എന്റെ ബോധത്തിലും.
നമ്മുക്കിടയിലെ-
വിടവിന്റെ,
അകലമേറെയല്ലേ?
എങ്ങിനെ ഞാന്‍-
നിന്നെയറിയിക്കും!
എന്‍ തോഴാ.......
ഞാന്‍ വിശ്വസിക്കുന്നു!
അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം,
ഇന്നൊറ്റയ്കീ പരലോകത്ത്......

Sunday, December 9, 2007

അവന്‍ നിങ്ങളെ പിരിയില്ല



ചില കൂട്ടുകാര്‍ അടുത്തിരുന്നു-
കൊണ്ട് അകലുന്നു!
ചിലര്‍ അകന്നിരുന്നാലും-
അടുത്തു തന്നെ!
ഞാന്‍ കണ്ടിട്ടുള്ളവിരില്‍
വളരെ വ്യത്യസ്ഥയായിരുന്നു നി!
എന്നും ഇതേ അടുപ്പമുണ്ടാകണം
എന്ന് ആഗ്രഹിച്ചു!
പരിചയപ്പെടുന്നവരുടെ
മനസ്സില്‍,‍നല്ല സുഹൃത്തായി......
എറ്റവും അടുത്ത കൂട്ടുകാരനായി,
ഞാന്‍ എപ്പോഴും എന്റെ കൂടെ,
വിശ്വസിക്കാം അവനെ
ഒരു നല്ല സുഹ്രത്തായി;
ഒരു സഹോദരനായി....
ഞാന്‍ മറന്നാലും,
അവന്‍ നിങ്ങളെ പിരിയില്ല
കാരണം അവന്‍ നിങ്ങളുടെ
നിഴലുകളാണ്.