
മനസും,
ഹൃദയവും,
വികാരങ്ങളും,
ചേര്‍ന്ന വേലിയേറ്റമായ്,
മൂന്നു വര്‍ഷം,
ഒരേ കലാലയത്തില്‍,
നമ്മള്‍ നമ്മുടെ പ്രേമമായ്,
അലഞ്ഞ തീരങ്ങളെത്ര?
കടല്‍ തീരം,
പാര്‍ക്ക്,
ഹോസ്റ്റല്‍റൂം,
സൈബര്‍ കഫേ,
ലൗവ് കേര്‍ണര്‍,
ക്യാമ്പസ്,
ഭക്ഷണശാല,
സിനിമാ തിയേറ്റര്‍,
വിനോദകേന്ദ്രങ്ങള്‍,
ബസ് സ്റ്റോപ്പ്,
ലൈബ്രറി,
റെയില്‍വേ ഫ്ലാറ്റ് ഫോം
അവസാനം ആരാലും
തിരിച്ചറിയാതെ
റെയില്‍വേ പാളത്തില്‍,
ജീവനറ്റു കിടന്നപ്പേഴും
നാo പ്രണയിച്ചിരുന്നുവല്ലേ?.