Sunday, December 30, 2007

പക്ഷെ ഞാന്‍ മാത്രം......



നിന്നെ ഞാന്‍ അറിയുന്നു!
നിന്നെ ഞാന്‍ കാണുന്നു!
എന്റെ സ്വപ്ന്ത്തിലും,
എന്റെ ബോധത്തിലും.
നമ്മുക്കിടയിലെ-
വിടവിന്റെ,
അകലമേറെയല്ലേ?
എങ്ങിനെ ഞാന്‍-
നിന്നെയറിയിക്കും!
എന്‍ തോഴാ.......
ഞാന്‍ വിശ്വസിക്കുന്നു!
അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം,
ഇന്നൊറ്റയ്കീ പരലോകത്ത്......

15 comments:

ജെസീനസഗീര്‍ said...

നിന്നെ ഞാന്‍ അറിയുന്നു!
നിന്നെ ഞാന്‍ കാണുന്നു!
എന്റെ സ്വപ്ന്ത്തിലും,
എന്റെ ബോധത്തിലും.
നമ്മുക്കിടയിലെ-
വിടവിന്റെ,
അകലമേറെയല്ലേ?
എങ്ങിനെ ഞാന്‍-
നിന്നെയറിയിക്കും!
എന്‍ തോഴാ.......
ഞാന്‍ വിശ്വസിക്കുന്നു!
അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം......

പ്രയാസി said...

അപ്പോള്‍ ഓനെ വിഷം കൊടുത്തു കൊന്നു അല്ലെ..!
പൊഹയായ കാമുകനെയോര്‍ത്തൊരു വിലാപം..
സ്വന്തമാണെങ്കില്‍ കലക്കി..!
അടിച്ചു മാറ്റിയതാണെങ്കിലും കലക്കി..! :)

അലി said...

എന്തു വിഷമാ കഴിച്ചെ?
ഫ്യുറഡാനാണെങ്കില്‍ രണ്ട്പേരു കഴിച്ചാല്‍ മിക്കാവാറും ഒരാള്‍ രക്ഷപെടും!
അടുത്ത തവണ സയനൈഡ് പരീക്ഷിക്ക്... ഒറപ്പായിട്ടും തട്ടിപ്പോകും.

ഞാന്‍ ഇരിങ്ങല്‍ said...

പുതിയ കവിതകളും വിഷയങ്ങളുമായ് വായിച്ചും എഴുതിയും പഠിക്കേണ്ടിയിരിക്കുന്നു.

വരികളിലല്ല വരികള്‍ക്കിടയിലാണ് കാര്യമെന്ന് തിരിച്ചറിയുമ്പോള്‍ കവിത താനേ ഉണ്ടായിക്കൊള്ളും

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സുല്‍ |Sul said...

വരികള്‍ നന്നായിരിക്കുന്നു.
ബൂലോഗത്തേക്ക് സ്വാഗതം.

comment notification address "marumozhikal@googlegroups.com" എന്നു മാറ്റിയാല്‍ പോസ്റ്റ് കൂടുതല്‍ പേര്‍ കാണും.

-സുല്‍

മന്‍സുര്‍ said...

ജസീന...

നല്ല വരികള്‍....ബൂലോകത്തിലേക്ക്‌ സ്വാഗതം

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക....കൂടാതെ മറ്റുള്ള ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക....അഭിപ്രായങ്ങള്‍ അറിയിക്കുക.

ബ്ലോഗ്ഗിനെ കുറിച്ച്‌ കൂടുതലറിയാന്‍ ഇവിടെ സന്ദര്‍ശിക്കുക
http://ashwameedham.blogspot.com/2006/07/blog-post_28.html

http://howtostartamalayalamblog.blogspot.com/

http://ningalkkai.blogspot.com/


പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

Meenakshi said...

"അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം......"

നന്നായിരിക്കുന്നു വരികള്‍
പുതുവത്സരാശംസകള്‍ നേരുന്നു

ശ്രീ said...

കൊള്ളാം.

പുതുവത്സരാശംസകള്‍‌!
:)

തീരങ്ങള്‍ said...

നിന്നെ ഞാന്‍ അറിയുന്നു!
നിന്നെ ഞാന്‍ കാണുന്നു!
എന്റെ സ്വപ്ന്ത്തിലും,
എന്റെ ബോധത്തിലും.
നമ്മുക്കിടയിലെ-
വിടവിന്റെ,
അകലമേറെയല്ലേ?

ഹൃദയത്തില്‍ സ്പര്‍ശിച്ച മനോഹരമായ കവിത...
പുതുവര്‍ഷാശംസകള്‍.!

ഏ.ആര്‍. നജീം said...

കൊള്ളാം , നന്നായിരിക്കുന്നു,

അഭിനന്ദനങ്ങള്‍...

ജെസീനസഗീര്‍ said...

എന്‍ തോഴാ.......
ഞാന്‍ വിശ്വസിക്കുന്നു!
അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം......
ഞാനായിരുന്നു അന്നു മരിച്ചു പോയത്‌.........കവിത വായിച്ച ആള്‍ പുരുഷനായതിനാലാണ്‌ അങ്ങിനെ ഒരു വിചാരം താങ്കളിലുണ്ടായതെന്നു ഞാന്‍ വിശ്വസിക്കുന്നു
പിന്നെ പ്രയസി ഒരിക്കലും ഞാന്‍ ആരുടെയും കവിതകള്‍ അടിച്ചുമാറ്റിയിട്ടില്ല,ഞാന്‍ തുടങ്ങിയത്‌ എനിക്കു ഓര്‍ക്കൂട്ടില്‍ ലഭിച്ച കത്തുകളില്‍ നിന്നായിരുന്നു എന്നത്‌ സത്യമാണ്‌.പക്ഷെ ഈ കവിത പൂര്‍ണമായും എന്റെ സൃഷ്‌ടിയാണ്‌
കവിത വായിച്ചവര്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍,പ്രതേഗിച്ച്‌ ഇരിങ്ങല്‍ തുടങ്ങിയവര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച്‌ അടുത്ത കവിത എഴുതുവാന്‍ ശ്രമിക്കാം.ഇനിയും ഈ സഹോദരിക്ക്‌ വേണ്ട ഉപദേശങ്ങള്‍ തുടര്‍ന്നും തരണമെന്നും അപേക്ഷിച്ചു കൊണ്ട്‌,എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

ഗീത said...

ജസീനേ,

പക്ഷേ ഞാന്‍ മാത്രം...
എന്നവരി കഴിഞ്ഞ്
ഇന്നൊറ്റയ്കീ പരലോകത്ത്...
എന്നോ മറ്റോ ചേര്‍ത്തിരുന്നെങ്കില്‍ ജെസീന ഉദ്ദേശിച്ച അര്‍ത്ഥം വായനക്കാര്‍ക്ക് കിട്ടിയേനേ......

പക്ഷെ കവിത ഇങ്ങനെ നിര്‍ത്തിയതും കൊള്ളാം. വയനക്കാരന്റെ/കാരിയുടെ ഭാവനവിലാസമനുസരിച്ചു് ബാക്കി ഊഹിച്ചെടുത്തോട്ടേ...

ജെസീനസഗീര്‍ said...

ഗീതേച്ചി പറഞ്ഞതുപോലെ പക്ഷെ ഞാന്‍ മാത്രം എന്ന അവസനവരിക്കു ശേഷം,ഇന്നൊട്ടക്കീ പരലോകത്ത്‌ എന്നു ചേര്‍ക്കുന്നു.വയനക്കാരെ ചിന്തിപ്പിക്കലും അതുപോലെ ഭാവനകളും അറിയുന്നത്‌ എനിക്കിഷ്ട്ടമുള്ള കാര്യമാണ്‌,എന്നാലും..........

തറവാടി said...

നല്ല ചിത്രം

ജെസീനസഗീര്‍ said...

തറവാടി,ഇനിയും ഈ സഹോദരിക്ക്‌ വേണ്ട ഉപദേശങ്ങള്‍ തുടര്‍ന്നും തരണമെന്നും അപേക്ഷിച്ചു കൊണ്ട്‌,എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.