Tuesday, January 1, 2008

ആത്മാവും ഹൃദയവും



ആള്‍കൂട്ടമേ നിങ്ങളെ,
ഞാന്‍ വിശ്വസിക്കില്ല!
ആള്‍കൂട്ടമേ നിങ്ങള്‍ക്കു-
ഞാന്‍ ചെവികൊടുക്കില്ല!
നിങ്ങള്‍ക്കില്ലാത്തതും,
എനിക്കുള്ളതുമായ;
ആത്മാവും ഹൃദയവും,
ഉള്ളലതിനാല്‍!

22 comments:

ജെസീനസഗീര്‍ said...

ആള്‍കൂട്ടമേ നിങ്ങളെ,
ഞാന്‍ വിശ്വസിക്കില്ല!
ആള്‍കൂട്ടമേ നിങ്ങള്‍ക്കു-
ഞാന്‍ ചെവികൊടുക്കില്ല!
നിങ്ങള്‍ക്കില്ലാത്തതും,
എനിക്കുള്ളതുമായ;
ആത്മാവും ഹൃദയവും,
ഉള്ളലതിനാല്‍!!!!!!!!

umbachy said...

ആള്‍ക്കൂട്ടത്തിന്‍റെ കാര്യം പോട്ടെ,
ഒരാളെ വിശ്വസിക്കുമോ...?

umbachy said...

കുറച്ചു കൂടിയോ?

ശെഫി said...

ആള്‍ കൂട്ടം ഒത്തിരി "ഞാനു"കളുടെ കൂട്ടമെങ്കില്‍ അത്‌ ഒത്തിരി ആത്മാവുകളുടെയും ഹൃദയങ്ങളുടേയും കൂട്ടമായിക്കൂടേ

ശ്രീ said...

:)

കരീം മാഷ്‌ said...

നല്ലൊരു പുതുവര്‍ഷം നേരുന്നു.
പുത്തന്‍ പുതുവല്‍സരാശംസകള്‍!
നല്ല ശേലുള്ള പുത്തന്‍ ശിലുകള്‍ പോരട്ടെ നിത്യവും!

നജൂസ്‌ said...

ആള്‍ക്കൂട്ടം ഒരസ്വസ്തതയാണ്‌...
വരികള്‍ നന്നായിരികുന്നു

നജൂസ്‌ said...

ആള്‍ക്കൂട്ടം ഒരസ്വസ്തതയാണ്‌...
വരികള്‍ നന്നായിരികുന്നു

ഗിരീഷ്‌ എ എസ്‌ said...

ജസീനാ...
ഒരു യാഥാര്‍ത്ഥ്യമുണ്ട്‌
ഈ കുഞ്ഞുവരികളില്‍
പതിവായി കാണുന്ന കാഴ്ചകള്‍ മനസില്‍
കവിത വിരിയിക്കുമ്പോള്‍
അതിലെ
വാക്കുകള്‍ ജ്വലിക്കുന്നത്‌ സ്വാഭാവികം

ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആരേയും വിശ്വസിക്കില്ലെ..?
എന്നാ പിന്നെ സ്വന്തം നിഴലിനെയെങ്കിലും വിശ്വസിച്ചൂടെ..?

ജെസീനസഗീര്‍ said...

ആ ഒരാള്‍ ആരെന്നുക്കൂടി പറയുമോ ഉബാച്ചി,
പിന്നെ കുറച്ചു കൂടിയോ എന്നും ചോദിച്ചിരിക്കുന്നു വല്ലോ?
ശെഫിക്കു ശെഫിയെപ്പോലെ എത്ര പേരെ കണ്ടെത്താനായിട്ടുണ്ട്‌ ഇതുവരെ?
ശ്രീ വളരെ തിരക്കിലാണെന്നു തോന്നുന്നുവല്ലോ?
കരീം മാഷെ തീര്‍ച്ചയായും ശ്രമിക്കാം!
സനൂജ്‌,ഞാന്‍ ആള്‍ക്കൂട്ടത്തെ എങ്ങിനെ കാണുന്നു എന്നു ഞാന്‍ ഈ കവിതയില്‍ പറഞ്ഞു,അതുപോലെ സനൂജും പറഞ്ഞിരിക്കുന്നു
ദ്രൗപതി ചേച്ചി കണ്ടെത്തിയ കവിതയിലെ ശക്തി മനസിലക്കാന്‍ വളരെ കുറച്ചു പേര്‍ക്കേ കഴിയുള്ളൂ,അതു മനസിലാക്കിയെന്നറിയുന്നതില്‍ സന്തോഷം ഇനിയും കവിതകള്‍ വായിച്ചഭിപ്രായം പറയുമെന്ന വിശ്വസത്തോടെ എല്ലാവര്‍ക്കും നന്ദി

ഏ.ആര്‍. നജീം said...

ഭൂരിപക്ഷം എപ്പോഴും സത്യമാവണമെന്നില്ല അല്ലെ...
നന്നായിരിക്കുന്നു...

മുസാഫിര്‍ said...

ആത്മാവ് നഷ്ടപ്പെട്ട ആള്‍ക്കൂട്ടത്തില്‍ തനിച്ചായ വേദനയാണ് അല്ലെ ? നന്നായിരിക്കുന്നു.

അലി said...

കൊള്ളാം നല്ല വരികള്‍
അഭിനന്ദനങ്ങള്‍.

ജെസീനസഗീര്‍ said...

സജി, ആള്‍ക്കൂട്ടവും,നിഴലും രണ്ടും രണ്ടല്ലേ സജി കവിത വേണ്ടരീതിയില്‍ വായിച്ചില്ല എന്നു തോന്നുന്നു,
നജീം,മുസാഫിര്‍,അലി എന്നിവര്‍ക്കും നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തനിച്ചുനടക്കുമ്പോള്‍ നമ്മള്‍ നമ്മളുടെ നിഴലിനെ ശ്രദ്ധിക്കുമൊ..?
നിഴലിന്മേല്‍ നിഴല്‍ വീഴും ആള്‍ക്കുട്ടത്തിലൊ..? നമ്മള്‍ ശ്രദ്ധിക്കുന്നു. എന്തുകൊണ്ട് ശ്രെദ്ധിക്കുന്നു ആലോചിച്ചുനോക്കിയിട്ടുണ്ടൊ..?
അതെ ഞാന്‍ ഇവിടെ നിര്‍ദ്ധേശിച്ചിട്ടുള്ളൂ അതും മനസ്സിലായില്ലെന്ന് വെച്ചാല്‍..?

എവിടെ ദൈവമേ സത്യമെന്ന രത്നം..?
അതുകണ്ടെത്തുവാന്‍ നമുക്കായിട്ടില്ലാ
ഈ രണ്ട് വരികള്‍ ഒന്നു വ്യാകരണപ്പെടുത്തിയല്ലെ ജസീന എഴുതിയേക്കുന്നെ ഇനി പറയൂ ഞാന്‍ പറഞ്ഞത് ആര്‍ക്കാ മനസ്സിലാകത്തതെന്ന്..?

പിന്നെ ആരും ആര്‍ക്കും പകരമാകില്ലാ..
ഈ ലോകത്ത് ആരും ആരുടേയും ആരുമാകാന്‍ കഴിയില്ലാ എല്ല്ലാം നിബന്ധനകള്‍ മാത്രം

തറവാടി said...

ശെഫിയുടെ അഭിപ്രായത്തിനടിവര :)

തറവാടി said...

അയ്യോ , കമന്‍‌റ്റ് മോഡരേഷന്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചില്ല ,

നല്ല അഭിപ്രായങ്ങളെ എടുക്കൂ എന്നത് ഒരു നല്ല രീതിയായി തോന്നാത്തതിനാല്‍ ഇനി ഇവിടെ ഇല്ല

ജെസീനസഗീര്‍ said...

സജി,ഞാന്‍ ഒറ്റക്ക്‌ നടക്കുമ്പോഴാണ്‌ ഞാന്‍ എന്റെ നിഴലുകളെ ശ്രദ്ധിക്കാറുള്ളത്‌.എനിക്ക്‌ ഞാനും നിഴലും,നിഴലിനു കൂട്ടായ്‌ ഞാനും!..........

തറവാടി,ഞാന്‍ അങ്ങിനെയൊന്നും ഉദേശിച്ചല്ല കമേന്റ്‌ മോഡറേഷന്‍ ചെയുന്നത്‌.ഇവിടെ നിങ്ങളൊക്കെയെഴുതിയ കമേന്റ്‌ വായിച്ചാല്‍ അറിയുമല്ലോ,പിന്നെ ശെഫിയുടെ കമേന്റിന്റെ കാര്യം തറവാടിയും, ശെഫിയെയും പോലെ എത്രെ പേരെ ഒരു അള്‍ക്കൂട്ടത്തില്‍ കണ്ടെത്താനാവും?

ഗീത said...

അതങ്ങനെതന്നെ വേണം ജെസീനേ.....

ജെസീനയ്ക്കു കൂട്ടായി ഞാനും.....

ഗീത said...

അങ്ങനെ തന്നെ വേണം ജെസീനേ......

ഞാനുമുണ്ട് കൂട്ടിന്......

ജെസീനസഗീര്‍ said...

എന്റെ ഈ കവിതയെ കുറിച്ചു എന്നോടുപറഞ്ഞ എല്ലാവര്ക്കും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............