Wednesday, May 21, 2008

പേരറിയാതെ....




ചിത്രം: പി.ആര്‍.രാജന്‍ ചെന്നൈ


ഈ കൊച്ചുപ്രതിമ,എന്‍ മുത്തഛന്‍,
തന്നതാണെന്‍ ബാല്യത്തില്‍.

വിളിച്ചു ഞനെന്‍ വളര്‍ച്ചകളില്‍
ഈ പ്രതിമയെ പല പേരുകള്‍.

വിഷ്ണുവെന്നും,കൃഷ്ണനെന്നു-
മിങ്ങനെ പല പേരുകള്‍.

പിന്നീടൊരുന്നാള്‍ എന്നച്ചന്‍ പറഞ്ഞു,
ഇത്‌ യേശുവാണെന്ന്!

അപ്പോഴേക്കുമെന്നമ്മയുടെ സ്ഥാനത്തൊരു,
അമ്മയെത്തിയിരുന്നു!

പിന്നീടൊരുന്നാളിലീയമ്മ പറഞ്ഞു,
ഇത്‌ മുഹമ്മദാണെന്ന്!

അപ്പോഴേക്കുമെന്നച്ചന്റെ സ്ഥാനത്തൊരു,
അച്ചനെത്തിയിരുന്നു!

പിന്നീടൊരിക്കല്‍ ഞാനെറിഞ്ഞു,
ഈ പ്രതിമയെന്‍ ഭൂമിയാണെന്ന്!

അപ്പോള്‍ ഞാന്‍ തിരഞ്ഞെതെന്‍,
മുത്തഛനെയായിരുന്നു.

15 comments:

ജെസീനസഗീര്‍ said...

കുറച്ചു കാലത്തെ ഇടവേളക്ക്‌ ശേഷം ഇവിടെ എന്റെ ഒരു കവിത എഴുതികൊണ്ട്‌ ഞാന്‍ ഈ ബ്ലോഗ്‌ കുടുംബത്തിലേക്ക്‌ തിരിച്ചു വരികയാണ്‌.
വായിക്കുക പിന്നെ നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത്‌ എന്റെ അടുത്ത രചനകള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്ന പ്രചോദനമാണ്‌

Ranjith chemmad / ചെമ്മാടൻ said...

സ്വാഗതം....
കവിത മനോഹരം!

തനിയെ said...

ന‌മസ്കാരം...! മലയാളം കവിത കലക്കി. ഞന്‍ പുതിയ ആള്‍ ആണ്‍ കൈ പിടിച്ച് നടതുക.

ബഷീർ said...

വെല്‍കം ബാക്‌ എന്നൊക്കെ പറയാന്‍ ഞാന്‍ പഴയ ഒരു ബ്ലോഗറല്ല.. പിന്നെ.. കവിതയെപറ്റി.. സത്യത്തില്‍ സംഗതി പിടികിട്ടിയില്ല എന്നത്‌ ഞാന്‍ ആരെയും അറിയിക്കാന്‍ ഉദ്ധേശിക്കുന്നില്ല..

ആശംസകള്‍..

ഫസല്‍ ബിനാലി.. said...

ആദ്യം ജസീന, പിന്നെ, ജസീനസഗീര്‍ എന്നൊക്കെ പറയും പോലെ..
കാലം കോറിയിടുന്നത്..

Areekkodan | അരീക്കോടന്‍ said...

സ്വാഗതം....സംഗതി പിടികിട്ടിയില്ല

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പ്രിയപ്പെട്ട ജസീന... മനുഷ്യന്‌ മനസ്സിലാവാത്ത തരത്തില്‍ എഴുതുന്നതാണ്‌ കവിതയെന്ന്‌വല്ല തോന്നലുമുണ്ടോ...ഭവതിയ്ക്ക്‌....

കവിയായാലും കവയിത്രിയായാലും കവിതയ്ക്ക്‌ വിഷയമാവുന്ന വിഷയത്തില്‍മതി ഏറെക്കുറെ തീവ്രത... ഭാഷയിലും രീതിയിലും ശൈലിയും അവതരണത്തിലും അതൊരു പുതുമയായിരിക്കാം.... എന്തെഴുതിയാലും ആധുനിക കവിതയാണെന്ന്‌ യാതൊരുളുപ്പുമില്ലാതെ വിളിച്ചുപറയുന്നവര്‍ ഈ കവിത അസ്സലായി എന്നൊക്കെ പറഞ്ഞേക്കും.... എന്നാല്‍ സത്യത്തില്‍ താങ്കള്‍ കവിതയുടെ അടിയില്‌ അതിണ്റ്റെ അര്‍ത്ഥം കൂടികൊടുക്കേണ്ട അവസ്ഥയാണുള്ളത്‌..... അത്‌ മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലാത്തതിനാലാണ്‌എണ്റ്റെ ജല്‍പനങ്ങള്‍ എന്ന്‌ നിങ്ങള്‍ സമര്‍ത്ഥിച്ചേക്കാം..... എന്നാല്‍ അത്തരമൊരു മറുവാദത്തിന്‌ പ്രസക്തിയില്ല.... അതുകൊണ്ട്‌ മനുഷ്യന്‌ മനസ്സിലാവുന്ന തരത്തില്‍ എഴുതുക.... ഞാനിങ്ങനെ തുറന്ന്‌ പറയുന്ന സ്വഭാവക്കാരനാണ്‌.... അതുകൊണ്ട്‌...മുഷിയരുത്‌... അല്ല .. ഇക്കാര്യത്തിണ്റ്റെ പേരില്‍ നിങ്ങള്‍ അലോഹ്യം തോന്നിയാലും എനിക്കതൊരു പ്രശ്നമല്ല.....കാരണം...ഞാനൊരു നല്ല കവിയല്ല...

OAB/ഒഎബി said...

ഞമ്മക്കും ഒരു പുടീം കിട്ടീല.ഞാന്‍ വിട്ടു....ഇനിയുള്ളവര്‍ കളിക്കട്ടെ.

ജെസീനസഗീര്‍ said...

ഈ കവിത വായനക്കാര്‍ക്ക്‌ മനസിലാവുന്നില്ല,അല്ലെങ്കില്‍ മനസിലക്കാന്‍ പറ്റുനില്ല എന്നറിഞ്ഞതില്‍വിഷമമുണ്ട്‌.

ഇതില്‍ ഞാന്‍ അത്രക്കും മനസിലാക്കാന്‍ പറ്റാത്ത ഭാഷയൊന്നും ഉപയോഗിച്ചിട്ടിലാല്ലോ?ശുദ്ധമലയാളം അതും വളരെ നിസ്സാരം എന്റെ മുന്‍ കവിതകളെ അപേക്ഷിച്ച്‌,ഇതില്‍ കവിത മനസിലായില്ല അന്നറിയിച്ചവരെല്ലാം എന്റെ കവിതയുടെ പുതിയ വായനക്കാരാണ്‌.

ആദ്യം എന്നോട്‌ ഈ കവിതയെ കുറിച്ച്‌ പറഞ്ഞ രഞ്ജിത്‌ ചെമ്മാട്‌ ,പറഞ്ഞത്‌ കവിത മനോഹരമെന്നാണ്‌.അതിനര്‍ത്ഥം അദ്ദേഹത്തിന്‌ ഈ കവിത ഉള്‍
ക്കൊള്ളാന്‍കഴിഞ്ഞു എന്നണ്‌ മനസില്ലാവുന്നത്‌.

ഒരിക്കല്‍ മാത്രം വായിച്ച്‌ കവിത മനസിലായില്ല എന്നു പറയാതെ ഒരാവര്‍ത്തി കൂടി വായിക്കാന്‍ ശ്രമിക്കുക.ഇനിയും മനസില്ലാവുന്നില്ല എന്നാണെങ്കില്‍,വായിച്ച്‌ മനസിലക്കിയവര്‍ ആങ്കിലുമുണ്ടെങ്കില്‍ ഒന്ന് ഇവിടെ കുറിച്ചാല്‍ നന്നായിരിക്കും.

ഇനി ആ ര്‍ക്കും സാധിക്കാതെ വരുന്ന പക്ഷം ഞാന്‍ തീര്‍ച്ചയായും
പറഞ്ഞു തരുന്നതായിരിക്കും

ബഷീർ said...

എന്നാല്‍ പിന്നെ ഒന്ന് വിവരിച്ച്‌ തന്നാല്‍ !!!

ജെസീനസഗീര്‍ said...

എന്റെ കവിതയില്‍ ഞാന്‍ എന്താണ്‌ ഉദേശിച്ചതെന്നറിയാതാവര്‍ക്കും,അത്‌ അറിയില്ല എന്ന് എന്നോട്‌ പറഞ്ഞ അരീകോടനും,അന്യനും,ഒബിനും പിന്നെ ബഷീര്‍ വെള്ളറക്കാടിനും വേണ്ടി ഞാന്‍ ഈ കവിതയില്‍ എന്താണ്‌ പറയുന്നതെന്ന് ഇവിടെ പറയാന്‍ ശ്രമിക്കുകയാണ്‌ ഒപ്പം ഈ കവിത എഴുതാനുണായ സഹചര്യവും.

വായിച്ച ശേഷം അഭിപ്രായങ്ങള്‍ അറീക്കുമല്ലോ!ഞാന്‍ തുടങ്ങട്ടെ!

ഞാന്‍ ജനിച്ചത്‌ ഒരു ഹിന്ദു മത സമുദായത്തിലായിരുന്നു.എന്റെ മുത്തച്ചനായിരുന്നു എനിക്ക്‌ പേരിട്ടത്‌.

(ഈ കൊച്ചുപ്രതിമ,എന്‍ മുത്തഛന്‍,
തന്നതാണെന്‍ ബാല്യത്തില്‍.)

ഞാന്‍ മഹാഭാരതവും,രാമായണവും,
ഭഗവത്ഗീതയും വായിച്ചാണ്‌ വളന്നു വന്നത്‌.

(വിളിച്ചു ഞനെന്‍ വളര്‍ച്ചകളില്‍
ഈ പ്രതിമയെ പല പേരുകള്‍.

വിഷ്ണുവെന്നും,കൃഷ്ണനെന്നു-
മിങ്ങനെ പല പേരുകള്‍.)

അതിനിടയില്‍ എന്റെ അമ്മ മരിക്കുകയും അച്ചന്‍ ക്രിസ്തുമതത്തില്‍പ്പെട്ട ഒരു സ്ത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.ഇതിനായി അച്ചന്‌ മതം മാറേണ്ടിവന്നു.

(പിന്നീടൊരുന്നാള്‍ എന്നച്ചന്‍ പറഞ്ഞു,
ഇത്‌ യേശുവാണെന്ന്!

അപ്പോഴേക്കുമെന്നമ്മയുടെ സ്ഥാനത്തൊരു,
അമ്മയെത്തിയിരുന്നു!)

പിന്നെ കുറച്ചു കാലത്തിനുശേഷം എന്റെ അച്ചന്‍ മരിക്കുകയും,അമ്മ മുസ്ലീം മതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുകയും ചെയ്തു ഇതിനായി അമ്മക്ക്‌ മതം മാറേണ്ടിവന്നു.

(പിന്നീടൊരുന്നാളിലീയമ്മ പറഞ്ഞു,
ഇത്‌ മുഹമ്മദാണെന്ന്!

അപ്പോഴേക്കുമെന്നച്ചന്റെ സ്ഥാനത്തൊരു,
അച്ചനെത്തിയിരുന്നു!)


ഇതെല്ലാം കണ്ടു മടുത്ത ഞാന്‍ വീട്ടില്‍ വരാതെയായി.അപ്പോഴേക്കും ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചിരുന്നു.

(പിന്നീടൊരിക്കല്‍ ഞാനെറിഞ്ഞു,
ഈ പ്രതിമയെന്‍ ഭൂമിയാണെന്ന്!)

ഇതിനെല്ലാം നിമിത്തമായ മുത്തച്ചന്‍ എന്നേ എന്നെ വിട്ടു പിരിഞ്ഞു പോയിരുന്നു.

(അപ്പോള്‍ ഞാന്‍ തിരഞ്ഞെതെന്‍,
മുത്തഛനെയായിരുന്നു.)

ഇത്‌ എന്റെ ഒരു കൂട്ടൂകാരിയുടെ അനുഭവമാണ്‌.അവള്‍ എന്നോടെ പറഞ്ഞ അവളുടെ കഥ.

ഇത്‌ ഞാന്‍ എന്റെ ജീവിതത്തിലൂടെ വരച്ചു കാട്ടിയെന്നു മാത്രം.

ബഷീർ said...

വിവരണത്തിനു നന്ദി..

എന്നാലും ഇങ്ങിനെയൊക്കെ അതിന്റെ അര്‍ത്ഥ തലങ്ങള്‍ വ്യാപിച്ച്കിടക്കുന്നുവെന്ന് അറിഞ്ഞില്ല..

ജെസീനസഗീര്‍ said...

കുറച്ചു കാലത്തെ ഇടവേളക്ക്‌ ശേഷം ഇവിടെ എന്റെ ഒരു കവിത എഴുതികൊണ്ട്‌ ഞാന്‍ ഈ ബ്ലോഗ്‌ കുടുംബത്തിലേക്ക്‌ തിരിച്ചു വരാന്‍ ശ്രമിച്ചിരുന്നു,പക്ഷെ പിന്നേയും തിരക്കായി.ഒപ്പം സെഗീര്‍ക്കായുടെ കവിതകളെ വായനക്കാര്‍ കീറിമുറുക്കുന്നതു കണ്ട് മനസ് ഒന്ന് പതറി.ഇപ്പോള്‍ ഒരു സമാധാനം തോന്നുന്നു.ഈ കവിത വായിച്ച് എന്നെ അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.ഇനിയും
വായിക്കുക ഒപ്പം നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത്‌ എന്റെ അടുത്ത രചനകള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്ന പ്രചോദനമാണ്‌.ഉടന്‍ വരാം ഇപ്പോള്‍ ഞാന്‍ ക്യാരിയിങ്ങിലാണ്!നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും കൂട്ടുക.

Shaf said...

കവിത ഒറ്റവായനക്കുതന്നെ മനസ്സിലായി...
തിരിച്ചുവരവ് നന്നായി
ആശംസകള്‍ രണ്ടുപേര്‍ക്കും കൂടെ വരാന്‍പോകുന്ന വാവക്കും..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അസ്സലായി എന്ന് പറയാന്‍ ഞാന്‍ ആളല്ല. ആദ്യം ഒന്നും മനസ്സിലായില്ല . പിന്നെ വിശദീകരിച്ചതോടെ ആകെ കണ്ഫ്യുഷനുമായി. വല്ല സിനിമാക്കാരും കട്ടോണ്ട് പോകും ഈ കഥ.ജാഗ്രതൈ!!