Saturday, January 30, 2010

റാണിയും ദാസിയും

















നിറയുക
നീയെന്നില്‍ !

പറയുക
നീയെല്ലാം!

പാടുക
നീയെന്‍ കാതില്‍ !

ഒന്നായ്
പണിതിടാം
നമ്മുക്കൊരു
സ്വര്‍ഗ്ഗ രാജ്യം!

അവിടെ റാണിയായ് നീയും
ദാസിയായ് ഞാനും
പ്രജകളായ് നമ്മള്‍ മാത്രം!

മോളുണര്‍ന്നുകരഞ്ഞപ്പോള്‍
ഉറക്കം വിട്ടു‌ണര്‍ന്ന
കണ്ണുകള്‍ സ്വപ്നങ്ങള്‍ക്കു
നന്ദി ചൊല്ലി!

കണ്‍പ്പോളകളിലപ്പോഴും
ഉറക്കം ബാക്കിയായിരുന്നു!

6 comments:

ജെസീനസഗീര്‍ said...

ഇടവേളക്ക് ശേഷം വീണ്ടും ഒരു ബാക്കി ഉറക്കമായി ഒരു കവിത!

വല്യമ്മായി said...

ആശംസകള്‍ :)

സുന്ദരി മോള്‍ക്കൊരു ചക്കരയുമ്മ.

mujeeb said...

സ്നേഹത്തിനു സ്വാര്‍ത്ഥതയുടെ ഒരു
കവചം മനോഹരമായ ഒരു സ്വാര്‍ത്ഥത

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാര്യമൊക്കെ കൊള്ളാം .. ഭര്‍ത്താവ് , ഭാര്യ, മകള്‍ . ഇടക്കൊക്കെ പുറത്തേക്കും ഒന്നിറങ്ങി കവിത എഴുതൂ. ഒരിടത്ത്തടങ്ങിയിരിക്കാതെ..

ആശംസകള്‍ !!

Manoraj said...

ആശംസകൾ...

Jishad Cronic said...

hahha swapnam ayirunnalle?